വാഷിങ്ടണ്‍: യുഎസ് രാഷ്ട്രീയത്തിലെ സമുന്നത വനിതാ സാന്നിധ്യവും പ്രതിനിധി സഭയിലെ ആദ്യ വനിതാ സ്പീക്കറുമായ നാന്‍സി പെലോസി അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചു.
കോണ്‍ഗ്രസിലേയ്ക്ക് ഇനിയും ഒരു തെരഞ്ഞെടുപ്പ് താന്‍ ആഗ്രഹിക്കുന്നില്ലെന്ന് തന്‍റെ ജന്മനാടായ സാന്‍ഫ്രാന്‍സിസ്കോയിലെ നിയോജക മണ്ഡലങ്ങളെ ലക്ഷ്യം വച്ചുള്ള ഒരു വീഡിയോയില്‍ അവര്‍ തുറന്നു പറഞ്ഞു.
നന്ദിയുള്ള ഹൃദയത്തോടെ നിങ്ങളുടെ അഭിമാനകരമായ പ്രതിനിധി എന്ന നിലയിലുള്ള അവസാന വര്‍ഷത്തെ സേവനത്തിനായി ഞാന്‍ കാത്തിരിക്കുന്നു എന്നും 85 കാരിയായ ഡെമോക്രാറ്റ് നേതാവ് വീഡിയോയില്‍ പറഞ്ഞു.

Comments: